കൊല്ലം: പ്രഖ്യാപിത കോവിഡ് മരണങ്ങളുടെ പട്ടികയും വിശദാംശവും അിറയാന്‍  covid19.kerala.gov.in/deathinform    സൈറ്റ് ഓപണ്‍ ചെയ്ത്  covid19deathinform  പോര്‍ട്ടല്‍ സന്ദര്‍ശിക്കാം. വിവരങ്ങള്‍ക്ക് മരണ തീയതിയും ജില്ലയും തിരഞ്ഞെടുത്ത് വേണം തിരയാന്‍. ഡിക്ലറേഷന്‍ രേഖയിലെ തിരുത്തലിന് അതാത് പഞ്ചായത്തില്‍ നിന്ന് വണ്‍ ആന്റ് സെയിം  (one and same) സാക്ഷ്യപത്രം വാങ്ങിയിരിക്കണം.

പേരു തിരുത്താന്‍ ആശുപത്രിയിലെ രേഖകളില്‍ തിരുത്ത് വരുത്തുകയും വേണം. ഇതിനായി അതാത് പഞ്ചായത്തിലെ ആരോഗ്യവകുപ്പ് സ്ഥാപനം വഴി  ddtkollam@gmail.com   വിലാസത്തില്‍ മെയില്‍ അയക്കണം. നേരിട്ട് അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് ഡി. എം. ഒ അറിയിച്ചു.