ക്രിസ്ത്യൻ ന്യൂന പക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനുള്ള ജസ്റ്റിസ്.ജെ.ബി.കോശി കമീഷൻ സിറ്റിംഗ് ഒക്ടോബർ 13 ന് എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ നടക്കും. 50 പേർക്ക് പ്രവേശനം. രാവിലെ 10.30 മുതൽ 1.30 വരെ തെളിവുകൾ ഹാജരാക്കാം. സംഘടനാ പ്രതിനിധികൾക്ക് രണ്ടു പേരിൽ കൂടുതൽ പങ്കെടുക്കാൻ സാധിക്കില്ല. ഹാജരാകുന്നവർ 0484 2993148 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കായിരിക്കും പ്രവേശനം.
