കണ്ണൂർ: ജില്ലയില്‍ ബുധന്‍ (06/10/21) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

കാങ്കോല്‍ ആലപ്പടമ്പ കുടുംബാരോഗ്യ കേന്ദ്രം, ഗോപാല്‍ യു പി സ്‌കൂള്‍ തെക്കുമ്പാട്, ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യ കേന്ദ്രം, ഗവ യു പി  സ്‌കൂള്‍ പൂപ്പറമ്പ്, ആര്‍ സി അമല ബേസിക് യു പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു മണി വരെയും തളിപ്പറമ്പ് താലൂക്കാശുപത്രി, വട്ടപ്പൊയില്‍ സ്‌കൂള്‍, കോട്ടയോടി എല്‍ പി സ്‌കൂള്‍, നെല്ലിക്കുന്ന് അങ്കണവാടി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും ചെറുവാഞ്ചേരി യു പി സ്‌കൂളില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് മൂന്നു വരെയും കുറുമാത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് പരിശോധന.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.