പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ സ്പെഷ്യല്‍ സ്ച്ഛതാ കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പൊതുസ്ഥല ശുചീകരണ പരിപാടിയോടെ തുടക്കമായി. ഒക്ടോബര്‍ 31 വരെയാണ് സ്പെഷ്യല്‍ സ്ച്ഛതാ കാമ്പയിന്‍ ആചരണം. പരിപാടിയുടെ ഭാഗമായി ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തെ എല്ലാ കെവികെകള്‍ മുഖേന കാര്‍ഷിക വിളകളുടെ ഉപഉല്പന്നങ്ങളിലൂടെ വരുമാന വര്‍ധന, വീടുകളിലെയും കൃഷിയിടങ്ങളിലെയും മാലിന്യങ്ങളുടെ സംസ്‌കരണം, മണ്ണ്, വായു, ജലം, മറ്റ് പ്രകൃതി വിഭവങ്ങള്‍ തുടങ്ങിയവയുടെ സംരക്ഷണം, കോവിഡ്, മറ്റ് ജന്തുജന്യരോഗങ്ങളുടെ വ്യാപനം തടയല്‍ മുതലായ വിഷയങ്ങില്‍ ബോധവത്കരണ പരിപാടകള്‍ സംഘടിപ്പിക്കും.

പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു നിര്‍വഹിച്ചു. കൃഷി വിജഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട് അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം സബ്ജകറ്റ് മാറ്റര്‍ സ്പെഷ്യലിസ്റ്റ് അലക്സ് ജോണ്‍, പ്രോഗ്രാം അസ്സിസ്റ്റന്റ് ബിനു ജോണ്‍, പ്രജക്റ്റ് മാനേജര്‍ ഗിപ്തി മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.