കൊല്ലം: സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍. കുമ്മിള്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തിവരുന്നുണ്ട്. 97 ശതമാനംപൂര്‍ത്തീകരിച്ചതായിപ്രസിഡന്റ് കെ. മധു പറഞ്ഞു.

കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതിനോടനുബന്ധിച്ചു ഡി. സി. സികള്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ പരിസരം വൃത്തിയാക്കി. കിണറുകള്‍ ശുദ്ധീകരിച്ചു. ആദ്യ ഡോസ് വാക്‌സിനേഷന്‍ നൂറു ശതമാനത്തോളം പൂര്‍ത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി പറഞ്ഞു.

പേരയം ഗ്രാമപഞ്ചായത്തിലെ വാക്‌സിനേഷന്‍ 90 ശതമാനം പൂര്‍ത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര പറഞ്ഞു.