ലോക സെറിബ്രല്‍ പാള്‍സി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു. സാമൂഹ്യ നീതി വകുപ്പും, നാഷണല്‍ ട്രസ്റ്റ് എല്‍ എല്‍ സി, ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ്, സഹജീവനം ഹെല്‍പ് ഡെസ്‌ക് എന്നിവ സംയുക്തമായാണ് ദിനാചരണം നടത്തിയത്. ശാരീരിക പരിമിതികള്‍ ജീവിത വിജയത്തിന് തടസ്സമല്ലെന്നും അവയെ മനസ്സുകൊണ്ട് മറികടക്കണമെന്നും പി പി ദിവ്യ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച്
മൂന്നു കവിതാ സമാഹരങ്ങള്‍ പുറത്തിറക്കിയ പതിനേഴ് വയസ്സുകാരന്‍ എം പി പ്രണവിനെയും, എം ബി എ പാസായി ജോലി നേടിയ മുഹമ്മദ് റിസ്‌വാനെയും ആദരിച്ചു. എട്ടു വയസ്സുകാരനായ പി ദേവദര്‍ശിനുള്ള വീല്‍ ചെയര്‍ വിതരണം എഡിഎം കെ കെ ദിവാകരന്‍ നിര്‍വ്വഹിച്ചു. പരിപാടിയില്‍ സാമൂഹ്യ നീതി ഓഫീസര്‍ അഞ്ജു മോഹന്‍, ഡിഎല്‍ഒ എന്‍ സന്തോഷ്, കുടുബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ ഡോ എസ് സുര്‍ജിത്ത്, എല്‍ എല്‍ സി ലീഗല്‍ അഡൈ്വസര്‍ ജമീല്‍ അഹമ്മദ്, ഡിപിസി എസ്എസ്‌കെ ടി പി അശോകന്‍, എല്‍ എല്‍ സി കണ്‍വീനര്‍ പി കെ എം സിറാജ് എന്നിവര്‍ പങ്കെടുത്തു.