തൃക്കരിപ്പൂര്‍ ഗവ. കോളേജില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങ് വിഭാഗത്തില്‍ അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ എന്‍ജിനീയറിങ്ങ് ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ എട്ടിന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന എഴുത്തു പരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കണം.

അപേക്ഷാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റുകള്‍, ഇവയുടെ പകര്‍പ്പുകള്‍ സഹിതം എട്ടിന് രാവിലെ 9.30 നകം ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0467 2211400