കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന ത്രിവത്സര ഡിപ്ലോമ ഇന്‍ കോമേഴ്‌സ്യല്‍ പ്രാക്ടീസ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

ബിരുദവും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി 18 നും 30 നും മധ്യേ. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 22 നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷിക്കണം. അഭിമുഖം ഒക്ടോബര്‍ 30 ന് രാവിലെ 10 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഫോണ്‍: 0467 2246350