റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട തെറ്റുകള്‍ തിരുത്തുന്നതിനുള്ള അപേക്ഷകള്‍ ഒരു നിശ്ചിത തീയതിക്കു ശേഷം നല്‍കുന്നതിന് സാധിക്കില്ല എന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം തെറ്റാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പുതിയ റേഷന്‍കാര്‍ഡിനും നിലവിലുള്ള റേഷന്‍കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുമുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, www. civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയോ സമര്‍പ്പിക്കുന്നതിന് അവസാന തീയതി നിശ്ചയിച്ചിട്ടില്ല. 9495998223 എന്ന മൊബൈല്‍ നമ്പറില്‍ വിവരം നല്‍കാമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശം വച്ചിട്ടുള്ളവരെ സംബന്ധിച്ച വിവരങ്ങള്‍ 9495998223 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചോ, വാട്‌സ് ആപ്പ് വഴി മെസേജ് ആയോ അറിയിക്കാം. അറിയിക്കുന്നവരുടെ വിവരം സ്വകാര്യമായി സൂക്ഷിക്കും. 2021 സെപ്തംബര്‍ അവസാനം വരെ അനര്‍ഹമായി കാര്‍ഡ് കൈവശം വച്ചവരെ സംബന്ധിച്ച് ഫോണ്‍ മുഖേന ലഭിച്ച 125 പരാതികളില്‍ 54 മുന്‍ഗണനാ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി. ശേഷിക്കുന്ന പരാതികളില്‍ കാര്‍ഡുടമകള്‍ക്ക് നോട്ടീസ് നല്‍കി പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നു.