കോവിഡ് ധനസഹായത്തിന് കഴിഞ്ഞ തവണ അപേക്ഷിക്കുകയും ധനസഹായം ലഭിക്കാതെ വരികയും ചെയ്ത കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ ഒക്‌ടോബര്‍ 20നകം www.kmtboard.in ല്‍ പരാതി സമര്‍പ്പിക്കണം. ക്ഷേമനിധിയില്‍ നിന്നും കോവിഡ് ധനസഹായമായ ആദ്യഗഡു 2000 രൂപ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഇവര്‍ക്ക് മുന്‍പ് ധനസഹായം ലഭിച്ച അതേ അക്കൗണ്ടിലേക്ക് 1000 രൂപ കൂടി വിതരണം ചെയ്യും. ഫോണ്‍: 0495 2966577.