ആലുവ താലൂക്കിൽ അയ്യമ്പുഴ വില്ലേജ് കേന്ദ്രമാക്കി നിര്‍ദ്ദിഷ്ട ഗ്ളോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫൈനാന്‍സ് ആന്‍റ് ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി) പദ്ധതിക്കായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ക്ക് തുടക്കമായി. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഈ മാസത്തിനുള്ളില്‍ പദ്ധതിയുടെ ഭാഗമായുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് നിര്‍ദ്ദേശം നല്‍കി.

ഈ വര്‍ഷം തന്നെ നഷ്ടപരിഹാര, പുനരധിവാസ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നത് ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍.

അയ്യമ്പുഴ വില്ലേജിലെ 144 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിയുടെയും വസ്തുക്കളുടെയും വില നിശ്ചയിക്കുന്നതിനായി പ്രത്യേക സംഘത്തിന് രൂപം നല്‍കി. സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത മാര്‍ച്ച് 31നകം പ്രദേശം പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ കിന്‍ഫ്രയ്ക്ക് കൈമാറുന്നത് ലക്ഷ്യമിട്ടാണ് നടപടികള്‍ പുരോഗമിക്കുന്നത്.

യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ പി.ബി സുനില്‍ലാല്‍, ആലുവ തഹസില്‍ദാര്‍ സത്യപാലന്‍ നായര്‍, കിഫ്ബി സ്പെഷ്യല്‍ തഹസില്‍ദാര്‍ ടി.എൻ ദേവരാജന്‍, കിന്‍ഫ്ര അധികൃതർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
[3:58 PM, 10/7/2021] +91 94960 03208: ചുമതല നൽകി
ജില്ലയിലെ ഖര മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത്‌ അഡിഷണൽ ഡയറക്ടർ എം. പി അജിത്കുമാറിനെ ചുമതലപ്പെടുത്തി ഉത്തരവായി.

ഗ്രാമ പഞ്ചായത്തുകളിലെ മാലിന്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത്‌ തലത്തിൽ പരിഹരിക്കാൻ സാധിക്കാത്ത പരാതികൾ 9447872703 എന്ന നോഡൽ ഓഫീസറുടെ വാട്സ്ആപ്പ് നമ്പറിലേക്ക് അറിയിക്കാം