ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കൊട്ടിയം മന്നം മെമ്മോറിയല്‍ എന്‍. എസ്. എസ് കോളജ്, ഗാന്ധിപീസ് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘ഗാന്ധിയന്‍ മൂല്യങ്ങളുടെ കാലിക പ്രസക്തി’ ഓണ്‍ലൈന്‍ ഉപന്യാസ രചനാ മത്സര വിജയികള്‍ ചുവടെ-
ഒന്നാം സ്ഥാനം-അദ്വൈത് എസ്, ക്ലാസ്സ്-10, ഓക്‌സിലിയം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍,കൊട്ടിയം; രണ്ടാം സ്ഥാനം-ദിയ രൂപ്യ ബി. ആര്‍., ക്ലാസ് – 9, ശ്രീനാരായണ പബ്ലിക് സ്‌കൂള്‍, വടക്കേവിള, കൊല്ലം; മൂന്നാം സ്ഥാനം-അജ്മല്‍ മുഹമ്മദ്, ക്ലാസ്സ് – 9, ടി.കെ.എം.സെന്റിനറി പബ്ലിക് സ്‌കൂള്‍, കരിക്കോട്.
കോളജ് അധ്യാപികയായ ഡോ. പട്രീഷ്യ ജോണ്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ജി. ആര്‍. കൃഷ്ണ കുമാര്‍, ശ്രീനാരായണ പഠന കേന്ദ്രം ഡയറക്ടര്‍ കെ. എസ്. ജ്യോതി എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍. വിജയികള്‍ക്ക് ഒക്ടോബര്‍ 11 ന് രാവിലെ 10 മണിക്ക് ചേംബറില്‍ ജില്ലാ കലക്ടര്‍ സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കും.