ദേശീയപാത 66 വീതി കൂട്ടുന്നതിനുള്ള സ്ഥലമെടുപ്പില്‍ ഉള്‍പ്പെട്ട ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം അനുവദിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതിനുള്ള അദാലത്ത് ചാത്തന്നൂര്‍, വടക്കേവിള, കാവനാട്, കരുനാഗപ്പള്ളി എന്നീ യൂണിറ്റുകളില്‍ ഒക്ടോബര്‍ 11 മുതല്‍. ഏറ്റെടുക്കുന്ന ഭൂമിയുടെ അസ്സല്‍ ആധാരം, മുന്നാധാരം, പുതിയ കരം രസീത്, കൈവശ/ജപ്തി -ബാധ്യത രഹിത സര്‍ട്ടിഫിക്കറ്റ്, വസ്തുസംബന്ധമായ ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, ഏറ്റെടുക്കുന്ന ഭൂമിയില്‍ കെട്ടിടം ഉണ്ടെങ്കില്‍ അതിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, തന്‍ വര്‍ഷത്തെ കെട്ടിട നികുതി രസീത്, ആധാര്‍/ പാന്‍ കാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, നല്‍കുന്ന രേഖകളില്‍ പേരിലോ വിലാസത്തിലോ വ്യത്യാസമുണ്ടെങ്കില്‍ വില്ലേജ് ഓഫീസറുടെ വണ്‍ ആന്‍ഡ് സെയിം സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ കരുതണം.
ചാത്തന്നൂര്‍ യൂണിറ്റില്‍ മീനാട് (ഒക്ടോബര്‍ 11), ചിറക്കര, കല്ലുവാതുക്കല്‍ ( ഒക്ടോബര്‍ 12), പാരിപ്പള്ളി (ഒക്ടോബര്‍ 13) വില്ലേജുകളിലെ അദാലത്ത് നടത്തും.
വടക്കേവിള യൂണിറ്റില്‍ ആദിച്ചനല്ലൂര്‍ (ഒക്ടോബര്‍ 11), തഴുത്തല (ഒക്ടോബര്‍ 12), മയ്യനാട് (ഒക്ടോബര്‍ 13), ശക്തികുളങ്ങര (ഒക്ടോബര്‍ 16) എന്നിവിടങ്ങളിലെ അദാലത്ത് നടത്തും.
നീണ്ടകര (ഒക്ടോബര്‍ 11), ചവറ (ഒക്ടോബര്‍ 12 ), പന്മന (ഒക്ടോബര്‍ 13 ), വടക്കുംതല (ഒക്ടോബര്‍ 16 ) വില്ലേജുകളിലെ അദാലത്ത് കാവനാട് യൂണിറ്റിലാണ്.
കരുനാഗപ്പള്ളി ( ഒക്ടോബര്‍ 11 ), ആദിനാട് അയണിവേലികുളങ്ങര (ഒക്ടോബര്‍ 12), കുലശേഖരപുരം (ഒക്ടോബര്‍ 13), ഓച്ചിറ (ഒക്ടോബര്‍ 16) വില്ലേജുകളിലെ അദാലത് കരുനാഗപ്പള്ളി യൂണിറ്റില്‍ നടത്തും.