കോട്ടയം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആത്മ പ്രോജക്ടിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ബ്ലോക്ക് ടെക്നോളജി മാനേജർ തസ്തികയിൽ ഒക്ടോബർ 20നും കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒക്ടോബർ 22 നും അഭിമുഖം നടത്തും. ബ്ലോക്ക് ടെക്നോളജി മാനേജർ യോഗ്യത: കൃഷി അനുബന്ധ മേഖലയിൽ ബിരുദാനന്തര ബിരുദവും രണ്ടു വർഷത്തിൽ കുറയാത്ത ജോലി പരിചയവും കമ്പ്യൂട്ടർ പരിചയവും. കമ്പ്യൂട്ടർ പ്രോഗ്രാമർ യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക്, ഒരു വർഷത്തെ പ്രവൃത്തിപരിചയം/ എം.സി.എ, ഒന്നരവർഷത്തെ പ്രവൃത്തിപരിചയം/ പി.ജി.ഡി.സി.എ, ഒരു വർഷത്തെ പ്രവൃത്തിപരിചയം. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുടെ അസൽ, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അതത് ദിവസം രാവിലെ കളക്ട്രേറ്റ് മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ആത്മ കാര്യലയത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9995482163.