കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഒക്ടോബര്‍ 12 ന് അഭിമുഖം നടക്കും. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ്, കണക്ക്, വിഷയങ്ങളിലെ അധ്യാപക ഒഴിവുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം.

ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമോ ബിരുദമോ ആണ് യോഗ്യത. ബി.എസ്സി മൈക്രോ ബയോളജി, ബയോകെമിസ്ട്രി യോഗ്യതയുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ 9207155700 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.