എറണാകുളം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കരനെൽ കൃഷി പദ്ധതി പ്രകാരം ചേന്ദമംഗലം പഞ്ചായത്തിൽ ചെയ്ത കരനെൽ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. കിഴക്കുംപുറത്ത് ഉത്തമൻ പുത്തൂത്തറയുടെ കൃഷിയിടത്തിലാണ് ഉദ്ഘാടനം നടന്നത്.കൃഷി ഓഫീസർ ആതിര പി.സി പദ്ധതി വിശദീകരണം നടത്തി. 50 സെൻ്റ് സ്ഥലത്ത് 100 ദിവസം പ്രായമായ മട്ടത്രിവേണിയാണ് കൃഷി ചെയ്തത്. ഹെക്ടറിന് 13,600 രൂപ സബ്സിഡി തുക കർഷകന് ലഭിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കരനെൽ കൃഷി ചെയ്യുന്നുണ്ട്.

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിപ്പി സെബാസ്റ്റ്യൻ, പഞ്ചായത്ത് അംഗം ശ്രീജിത്ത് വി.യു, കൃഷി അസിസ്റ്റൻ്റ് സിജി എ.ജെ തുടങ്ങിയവർ പങ്കെടുത്തു.