കൊല്ലം: കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയിലേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ സമാന തസ്തികയിലോ ഉയര്‍ന്ന തസ്തികയിലോ സിവില്‍/ക്രിമിനല്‍ കോടതികളില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ ആയിരിക്കണം. പ്രായപരിധി 62 വയസ്. 179 ദിവസത്തേക്കോ അല്ലെങ്കില്‍ 62 വയസ്സ് പൂര്‍ത്തിയാകുന്നതുവരെയോ ആണ് നിയമനം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെട്ട നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ ജഡ്ജി, ജില്ലാ കോടതി, കൊല്ലം വിലാസത്തില്‍ നല്‍കണം. അവസാന തീയതി ഒക്ടോബര്‍ 18.
