കല്‍പ്പറ്റ: വെള്ളക്കെട്ട് രൂക്ഷമായതോടെ ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇതോടെ ദുരിതാശ്വാസ കേമ്പുകളുടെ എണ്ണം 33 ആയി. വൈത്തിരി താലൂക്കില്‍ 12, മാനന്തവാടി താലൂക്കില്‍ 11, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 10 എന്നിങ്ങനെയാണ് കണക്ക്. 321 കുടുംബങ്ങളില്‍ നിന്നായി 1411 പേര്‍ വിവിധ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ഇന്നലെ മാത്രം ജില്ലയില്‍ 14 കേമ്പുകളാണ് അധികമായി തുറന്നത്. ഏഴുവീതം കേമ്പുകള്‍ മാനന്തവാടിയലും സുല്‍ത്താല്‍ ബത്തേരിയിലുമാണ് തുറന്നത്. കേമ്പുകളില്ലെല്ലാം തന്നെ ഭക്ഷണമടക്കമുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ക്യാമ്പുകള്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലുമാണ്.
