അന്താരാഷ്ട്ര ബാലികാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്- വനിത ശിശു വികസന വകുപ്പ് പുറത്തിറക്കിയ ശൈശവ വിവാഹത്തിനെതിരെയുള്ള ‘പൊന്‍വാക്ക്’ പോസ്റ്റര്‍ പ്രകാശനവും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനും വനിത ശിശു വികസന വകുപ്പിനും വേണ്ടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ബാലികാ ദിന സന്ദേശം ഉള്‍ക്കൊള്ളിച്ച വീഡിയോ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ വനിത ശിശു വികസന ഓഫീസര്‍ കെ. കെ ചിത്രലേഖ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ ഉണ്ണികൃഷ്ണന്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ശുഭ, മഹിളാ ശക്തി കേന്ദ്ര വനിതാ ക്ഷേമ ഓഫീസര്‍ റൂബി സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.