ഇസാഫ്, ഓപ്പര്‍ച്യൂണിറ്റി ഇന്റര്‍നാഷണല്‍ ആസ്‌ട്രേലിയയും സംയുക്തമായി വയനാട് ജില്ലയ്ക്ക് കോവിഡ് പ്രതിരോധ വാഹനം നല്‍കി. രാജ്യത്തെ ആറു സംസ്ഥാനങ്ങളിലായി നടപ്പിലാക്കി വരുന്ന ‘സുരക്ഷ 21’ പദ്ധതിയുടെ ഭാഗമായാണ് കോവിഡ് റെസ്‌പോണ്‍സ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി വാഹനം നല്‍കിയത്. ആദിവാസി മേഖലകളില്‍ കോവിഡ് വാക്‌സിന്‍ നല്‍കുന്ന തിനായി വാഹനം ഉപയോഗപ്പെടുത്തും. ജില്ലാ കളക്ടര്‍ എ. ഗീത വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. ഇസാഫ് മാനേജര്‍ (സോഷ്യല്‍ ഇനിഷിയേറ്റീവ്) കെ. ഗിരീഷ് കുമാര്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ പ്രണോയ് ആന്റണി, ഡിവിഷിണല്‍ മാനേജര്‍ ജിബിന്‍ വര്‍ഗീസ്, കസ്റ്റമര്‍ മാനേജര്‍ കെ.രാജേഷ്, റിട്ടെയില്‍ മാനേജര്‍ പ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.