തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ ഇ-ഗ്രാം സ്വരാജുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് ഒരു പ്രോജക്ട് അസിസ്റ്റന്റിനെ തെരഞ്ഞെടുക്കുന്നു.
നിലവില്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് കാറ്റഗറി നാല് പ്രകാരമുള്ള കരാര്‍ വേതന അടിസ്ഥാനത്തിലുള്ള നിയമനത്തിനുള്ള യോഗ്യത, സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോള്‍/സാങ്കതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം.
അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍.
മേഖലയിലെ തൊഴില്‍ പരിചയം, സാങ്കേതിക പരിജ്ഞാനം എന്നിവ സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കും. അഭിമുഖ തീയതി അപേക്ഷകരെ അറിയിക്കും. ഗ്രാമപഞ്ചായത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30. ഫോണ്‍: 0468 2382223.