ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2021 – 2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രോജക്ട്നമ്പര്‍ 204/22 ആടുവളര്‍ത്തല്‍ (എസ്.സി.പി) പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധരേഖകളും ഒക്ടോബര്‍ 30 നകം വെറ്ററിനറി ഹോസ്പിറ്റലില്‍ സമര്‍പ്പിക്കണം.

വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറവും ഓമല്ലൂര്‍ വെറ്ററിനറി ഹോസ്പിറ്റലില്‍ നിന്നും ലഭിക്കും. അപേക്ഷക പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതയായിരിക്കണം. അപേക്ഷയോടൊപ്പം റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും 200 രൂപയുടെ മുദ്രപത്രവും ഹാജരാക്കണം. ഗുണഭോക്തൃ വിഹിതമായ 4000 രൂപയും വെറ്ററിനറി ഹോസ്പിറ്റലില്‍ അടക്കണം.