കേന്ദ്ര കാലാവസ്ഥാ വകുപിന്റെ മഴ മുന്നറിയിപ്പിനെ തുടർന്ന് അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി ദേശീയ ദുരന്ത നിവാരണ സേന ജില്ലയിലെത്തി. കാക്കനാട് യൂത്ത് ഹോസ്റ്റലിലാണ് 22 അംഗ സംഘം ക്യാമ്പ് ചെയ്യുന്നത്. ഫീൽഡ് കമാൻഡർ രാം ബാബു സബ് ഇൻസ്പെക്ടർ പ്രമോദ് എന്നിവരാണ് സംഘത്തെ നയിക്കുന്നത്. സേനാംഗങ്ങൾ ജില്ലാ കളക്ടർ ജാഫർ മാലിക്കുമായി ചർച്ച നടത്തി. തുടർന്ന് പറവൂർ താലൂക്കിലെ പുത്തൻവേലിക്കര പ്രദേശം സംഘം സന്ദർശിച്ചു.
