എറണാകുളം : പട്ടിക ജാതി വികസന വകുപ്പ് സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി രായമംഗലം പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. കെ അജയകുമാർ ഉത്‌ഘാടനം ചെയ്തു. പുല്ലുവഴി ആരോഗ്യ ഡിസ്‌പൻസറിയിലെ ഡോ.ജോസഫ് തോമസ് രോഗികളെ പരിശോധിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസിലെ ജീവനക്കാരൻ ശ്രീനാഥ്, ബ്ലോക്ക്‌ പട്ടിക ജാതി വികസന ഓഫീസർ രാജീവ്‌, വൈദ്യരത്നം ഔഷധ ശാല പ്രതിനിധി പി. പി ജ്യോതിഷ് എന്നിവർ സംസാരിച്ചു.
ഒല്ലൂർ വൈദ്യ രത്നം ഔഷധ ശാലയുമായി സഹകരിച്ചു കൊണ്ടാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിൽ മെഡിക്കൽ ക്യാമ്പുകൾ, ബോധവൽക്കരണ പരിപാടികൾ, ശുചീകരണ പ്രവർത്തനങ്ങൾ, കുട്ടികൾക്കുള്ള വിവിധ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും.

ഒക്ടോബർ 2 മുതൽ 16 വരെയാണ് സാമൂഹിക ഐക്യദാർഢ്യ പക്ഷാചാരണം ആചരിക്കുന്നത്

ഫോട്ടോ : പട്ടിക ജാതി വികസന വകുപ്പ് സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി രായമംഗലം പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. കെ അജയകുമാർ ഉത്‌ഘാടനം ചെയ്യുന്നു