ജില്ലയില്‍ ഇന്നലെ (ഒക്ടോബർ 13) 767 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 580 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നുമെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും സമ്പര്‍ക്കം വഴി 760 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 146 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂർ- 25, പരവൂർ -19, കരുനാഗപ്പള്ളി -എട്ട്, കൊട്ടാരക്കര -ആറ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ വെളിനല്ലൂർ- 47, ഏരൂർ- 29, അഞ്ചൽ- 26, ചിറക്കര- 22, കല്ലുവാതുക്കൽ- 20, ഇടമുളയ്ക്കൽ-19, പത്തനാപുരം, ചാത്തന്നൂർ എന്നിവിടങ്ങളിൽ 18 വീതവും തൃക്കോവിൽവട്ടം -17, കുളത്തൂപ്പുഴ-15, ചിതറ- 14, പവിത്രേശ്വരം, തെന്മല, ചവറ പ്രദേശങ്ങളിൽ 13 വീതവും ശാസ്താംകോട്ട, പൂതക്കുളം, തഴവ ഭാഗങ്ങളിൽ 12 വീതവും കൊറ്റങ്കര-11, ശൂരനാട് വടക്ക്-10, പന്മന, തേവലക്കര, അലയമൺ എന്നിവിടങ്ങളിൽ ഒമ്പത് വീതവും കുണ്ടറ, കുളക്കട, പൂയപ്പള്ളി, വെളിയം പ്രദേശങ്ങളിൽ എട്ട് വീതവും പെരിനാട്, നെടുമ്പന, ചടയമംഗലം, കുമ്മിൾ ഭാഗങ്ങളിൽ ഏഴ് വീതവും വിളക്കുടി, മൈനാഗപ്പള്ളി, മേലില, മയ്യനാട്, പോരുവഴി, പിറവന്തൂർ, പനയം, കടയ്ക്കൽ, ഇട്ടിവ എന്നിവിടങ്ങളിൽ ആറ് വീതവും വെട്ടിക്കവല, പേരയം, തെക്കുംഭാഗം, തലവൂർ, കരീപ്ര, കരവാളൂർ, ഉമ്മന്നൂർ, ഇളമ്പള്ളൂർ, ഇളമാട് പ്രദേശങ്ങളിൽ അഞ്ച് വീതവും നീണ്ടകര, ഓച്ചിറ ഭാഗങ്ങളിൽ നാല് വീതവും പടിഞ്ഞാറേകല്ലട, പട്ടാഴി വടക്കേക്കര, തൊടിയൂർ, എഴുകോൺ, ആദിച്ചനല്ലൂർ എന്നിവിടങ്ങളിൽ മൂന്ന് വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് ഇടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.