അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം മൂലം കേരള- ലക്ഷദ്വീപ് – കര്‍ണ്ണാടക തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള മധ്യ- കിഴക്കന്‍, തെക്ക്-കിഴക്കന്‍ അറബിക്കടല്‍ എന്നീ സമുദ്ര മേഖലകളില്‍ ഒക്‌ടോബര്‍ 16 വരെ മത്സ്യബന്ധനം കര്‍ശനമായി നിരോധിച്ചതായി പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. നിലവില്‍ ജില്ലയില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ മത്സ്യതൊഴിലാളികളും ഒക്‌ടോബര്‍ 14ന് വൈകീട്ട് തന്നെ തീരത്ത് എത്തണം. കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ ഒക്‌ടോബര്‍ 16 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു.
