എറണാകുളം: ലോക കാഴ്ച ദിനാചരണത്തോട നുബന്ധിച്ചു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സൗജന്യ നേത്രചികിത്സക്യാമ്പുകളും ബോധ വൽക്കരണ ക്ലാസ്സുകളും നടത്തി. “നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കു” എന്നതാണ് ഇരുപത്തി രണ്ടാമത് ലോക കാഴ്ച ദിന സന്ദേശം. ഈ വിഷയത്തെ ആസ്പദമാക്കി ജില്ലാ ആരോഗ്യ വകുപ്പിൻറെയും ,ജില്ലാ അന്ധത കാഴ്ച വൈകല്യ സമിതി, ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സാമൂഹിക\മാധ്യമങ്ങളിലൂടെയും ഓൺലൈൻ ആയും സന്നദ്ധ പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമായി വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു .കൂടാതെ ബാനർ പ്രദർശനം ലഘു രേഖാവിതരണം ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവയും പരിപാടികൾ ജില്ലയിൽ സംഘടിപ്പിച്ചു .