എറണാകുളം : പട്ടിക ജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി വാസൻ ഐ കെയർ ആശുപത്രിയുമായി സഹകരിച്ചു സൗജന്യ നേത്ര പരിശോധന ക്യാമ്പ്സംഘടിപ്പിച്ചു . കാഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.എൻ കൃഷ്ണകുമാർ ചടങ്ങിൽ പങ്കെടുത്തു . തുടർ ചികിത്സ ആവശ്യമുള്ളവർക്ക് ഒരു മാസത്തിനകം ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കും.സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സമാപന ദിവസമായ ഒക്ടോബർ 16 ന് അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ തിരു നാരായണപുരം കോളനിയിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ബ്ലോക്ക്‌ പട്ടിക ജാതി വികസന ഓഫീസർ എം. പി എൽദോസ്, ജില്ലാ പട്ടിക ജാതി വികസന ഓഫീസിലെ ജീവനക്കാരൻ ശ്രീനാഥ് എസ് തുടങ്ങിയവർ സംസാരിച്ചു.
സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിൽ മെഡിക്കൽ ക്യാമ്പുകൾ, ബോധവൽക്കരണ പരിപാടികൾ, ശുചീകരണ പ്രവർത്തനങ്ങൾ, കുട്ടികൾക്കുള്ള വിവിധ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചു. ഒക്ടോബർ 2 മുതൽ 16 വരെയാണ് സാമൂഹിക ഐക്യദാർഢ്യ പക്ഷാചാരണം ആചരിക്കുന്നത്