ചേളാരി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി യോഗം ചേര്‍ന്നു. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത് അധ്യക്ഷനായി.

വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കലാം മാസ്റ്റര്‍, എ.പി ജമീല ടീച്ചര്‍, കെ.കെ ഷൈലജ ടീച്ചര്‍, മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ്, പരപ്പനങ്ങാടി ഉപജില്ല ഓഫീസര്‍ പി.പി മുഹമ്മദ്, വേങ്ങര ഓഫീസര്‍ ബാല ഗംഗാധരന്‍, വി.കെ സ്‌കൂള്‍ പ്രധാനാധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.