കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിഷന്‍ 2021 -26 പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന സ്‌നേഹഭവന്‍ പദ്ധതിയോടനുബന്ധിച്ച് പരപ്പനങ്ങാടി ലോക്കല്‍ അസോസിയേഷന്‍ നിര്‍മിക്കുന്ന ആദ്യ സ്‌നേഹഭവനത്തിന്റെ കട്ടില വെക്കല്‍ കര്‍മ്മം കെ.പി.എ മജീദ് എം. എല്‍.എ നിര്‍വഹിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാണ ജോലിക്കിടയില്‍ ഉയരത്തില്‍നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ യുവാവിന്റെ കുടുംബത്തിനാണ് പരപ്പനങ്ങാടിയില്‍ സ്‌നേഹ ഭവനം ഒരുക്കുന്നത്. പരിപാടിയില്‍ പരപ്പനങ്ങാടി എ.ഇ.ഒ പി.പി മുഹമ്മദ് അധ്യക്ഷനായി.

പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി ജമീല, മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി അബ്ദുല്‍ മുനീര്‍, വാര്‍ഡ് കൗണ്‍സിലര്‍ സി.വി കാസിം കോയ, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ കെ. ടി വൃന്ദ കുമാരി, എ.എസ്.ഒ. സി. ടി.പി നൂറുല്‍ അമീന്‍, ജില്ലാ സെക്രട്ടറി സി.വി അരവിന്ദ്, പി.കെ മനോജ്, എം.വി ഹസ്സന്‍ കോയ, പി സതീദേവി,കെ ജൈസല്‍, പി അബ്ദുല്‍ സമദ്, കെ അബ്ദുറഹ്മാന്‍, പി.കെ അനൂജ്, ജയരാജന്‍, പി.എന്‍ പ്രശോബ്, വി.എം മുഹമ്മദലി, കെ.നാസര്‍, എന്‍.എം ബിന്ദു മോള്‍, കെ.ഷക്കീല, കെ.ഷീജ, പി മീനമോള്‍, പ്രിയ വിനീത് എന്നിവര്‍ പങ്കെടുത്തു