കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിന് മുന്‍ഗണന ലഭിക്കുന്നതിനും കേരള ചുമട്ടു തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടത്തുന്നു. 16 മുതല്‍ 59 വയസുവരെ ഇന്‍കം ടാക്‌സ് അടക്കാന്‍ സാധ്യതയില്ലാത്ത പി.എഫ്.ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ നടത്തണം. ആധാര്‍ ലിങ്കായ മൊബൈല്‍ നമ്പര്‍ /ബയോമെട്രിക് ഓതന്റിഫിക്കേഷന്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, മൊബൈല്‍ നമ്പര്‍ (നിര്‍ബന്ധം) എന്നിവ ഉപയോഗിച്ച് ഒക്‌ടോബര്‍ 30നകം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ മൊബൈല്‍ ഫോണ്‍ മുഖേനയോ രജിസ്ട്രഷന്‍ പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍-0483 2968243.