സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ 2020-ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് 18നും 40നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവര്‍ത്തനം, പത്ര/ദൃശ്യമാധ്യമം, കല, സാഹിത്യം, ഫൈന്‍ ആര്‍ട്‌സ്, കായികം (പുരുഷന്‍/സ്ത്രീ), ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ മേഖലകളില്‍ നിന്നുള്ളവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.
അപേക്ഷ സ്വയം സമര്‍പ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയോ ചെയ്യാം. 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും അടങ്ങുന്നതാണ് അവാര്‍ഡ്. യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് യുവ ക്ലബ്ബുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ തിരഞ്ഞെടുക്കുന്ന ക്ലബ്ബിനെ സംസ്ഥാനതല അവാര്‍ഡിനായി പരിഗണിക്കും. ജില്ലാതലത്തില്‍ 30,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും ലഭിക്കും. സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും ലഭിക്കും.
ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം, ജില്ലാ പഞ്ചായത്ത് ഓഫീസ് തേവള്ളി, കൊല്ലം വിലാസത്തില്‍ നവംബര്‍ അഞ്ചിനു മുമ്പ് അപേക്ഷകള്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ksywb.kerala.gov.in ഫോണ്‍- 0474 2798440.