വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ ഓഫീസ് കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യപ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നേടിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിച്ച 6 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആറ് മുതല്‍ 11 വയസ്സുവരെ (ജനറല്‍/ ഭിന്നശേഷി), 12 മുതല്‍ 18 വയസ്സുവരെ (ജനറല്‍/ ഭിന്നശേഷി) എന്നീ വിഭാഗങ്ങളില്‍ 2020 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പ്രാഗല്ഭ്യം തെളിയിച്ച കുട്ടികള്‍ക്ക് ഒക്ടോബര്‍ 30 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0474 2791597, 8281899461. വെബ്‌സൈറ്റ്-www.wcd.kerala.gov.in