ആലപ്പുഴ: കുട്ടനാട്ടില്‍ നിന്ന് ഒഴിപ്പിക്കുന്ന കിടപ്പുരോഗികളെ താമസിപ്പിക്കുന്നതിനായി ആലപ്പുഴ ടൗണ്‍ ഹാളില്‍ സജ്ജമാക്കിയ പ്രത്യേക ദുരിതാശ്വാസ ക്യാമ്പില്‍ ഇതുവരെ 16 പേരെ എത്തിച്ചു.
നിലവില്‍30 കിടക്കളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ കിടക്കകള്‍ ഒരുക്കാനാകും.
ഒരു ഡോക്ടറുടെയും എന്‍.എച്ച്.എമ്മിന്‍റെ നാല് പാലിയേറ്റീവ് കെയര്‍ വിദഗ്ധരുടെയും സേവനം ക്യാമ്പിലുണ്ട്.
ക്യാമ്പിലുള്ളവര്‍ക്ക് ഭക്ഷണം, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ആലപ്പുഴ നഗരസഭയാണ് എത്തിച്ചു നല്‍കുന്നത്. ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ ക്യാമ്പിലെത്തി സൗകര്യങ്ങള്‍ വിലയിരുത്തി.