സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് (ഒക്‌ടോബർ 20) തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

എല്ലാ ജില്ലകളിലും താലൂക്ക് കൺട്രോൾ റൂമുകൾ
24 മണിക്കൂറും പ്രവർത്തന സജ്ജമായ താലൂക്ക് കൺട്രോൾ റൂമുകൾ എല്ലാ ജില്ലകളിലും തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് 3,071 കെട്ടിടങ്ങൾ ക്യാമ്പുകൾക്കായി സജ്ജമാക്കിയിട്ടുണ്ട്. അതിൽ 4,23,080 ആളുകളെ ഉൾക്കൊള്ളാൻ കഴിയും.

സംസ്ഥാനത്ത് 254 ദുരിതാശ്വാസ ക്യാമ്പുകൾ
ഒക്‌ടോബർ 11 ന് തുടങ്ങിയ മഴക്കെടുതിയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, എന്നീ ജില്ലകളിൽ പുതുതായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്, ഇത് ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 254 ദുരിതാശ്വാസ ക്യാമ്പുകൾ നിലവിലുണ്ട്. അതിൽ 3,093 കുടുംബങ്ങളിലെ 10,815 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.