കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി  കേരളത്തിൽ ബുധനാഴ്ച മുതൽ ശനിയാഴ്ച (23) വരെ നദീതീരങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

ഭാരതപ്പുഴ, പെരിയാർ, അപ്പർ പെരിയാർ, പമ്പ നദീതീരങ്ങളിൽ ഒക്‌ടോബർ 19 ന് 11 – 25  mm  മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നും നാളെ (ഒക്‌ടോബർ 20 – ബുധനാഴ്ച) ഭാരതപ്പുഴ, പെരിയാർ, ലോവർ  പെരിയാർ, അപ്പർ പെരിയാർ, പമ്പ, ചാലക്കുടി, നദീതീരങ്ങളിൽ 26  – 37  mm മഴയും മീനച്ചിൽ, അച്ചൻകോവിൽ നദീതീരങ്ങളിൽ 11 – 25 mm മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒക്ടോബര് 21 വ്യാഴാഴ്ച ഭാരതപ്പുഴ,പെരിയാർ,ലോവർ  പെരിയാർ, അപ്പർ പെരിയാർ, പമ്പ, ചാലക്കുടി,അച്ചൻകോവിൽ നദീതീരങ്ങളിൽ 38  – 50 mm മഴയും മീനച്ചിലിൽ 26  – 37  mm മഴയും അച്ചന്കോവിലിൽ 11 – 25 mm മഴയും ലഭിക്കാൻ സാധ്യത.
ഒക്ടോബര് 22 വെള്ളിയാഴ്ച  ഭാരതപ്പുഴ,പെരിയാർ,ലോവർ  പെരിയാർ, അപ്പർ പെരിയാർ, ചാലക്കുടി,മീനച്ചിൽ നദീതീരങ്ങളിൽ 38  – 50 mm മഴയും പമ്പ അച്ചൻകോവിൽ നദീതീരങ്ങളിൽ 26  – 37  mm മഴയും ലഭിക്കാൻ സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.