കനത്ത മഴ പ്രവചിച്ച സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ശക്തിപ്പെടുത്താന്‍ റാന്നിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗംയോഗം തീരുമാനിച്ചു. ഡാമുകള്‍ തുറന്നുവിട്ടതിനൊപ്പം മഴ തുടരുമെന്ന പ്രവചനം കൂടിയുള്ള പശ്ചാത്തലത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലകളില്‍നിന്നും ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും യുവജന സംഘടനയുടെ വോളണ്ടിയര്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ അറിയിച്ചു.

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തിലാണ് തീരുമാനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി ,തഹസില്‍ദാര്‍ നവീന്‍ ബാബു, ഡിവൈഎസ്പി മാത്യു ജോര്‍ജ്, പി ആര്‍ പ്രസാദ്, എം.വി വിദ്യാധരന്‍, ആലിച്ചന്‍ ആറൊന്നില്‍, രാജു മരുതിക്കല്‍, എബ്രഹാം കുളമട, സാംകുട്ടി പാലയ്ക്കാ മണ്ണില്‍, സജീര്‍ പേഴുമ്പാറ, കെ വി കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.