ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ഹോസ്ദുര്‍ഗ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത പത്താംതരത്തില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടോ, തപാല്‍/ ഇ -മെയില്‍ വഴിയോ അപേക്ഷിക്കാം. അവസാന തിയ്യതി ഒക്ടോബര്‍ 28. എല്ലാ ദിവസവും പരിശീലന പരിപാടിയില്‍ ഹാജരാകുവാന്‍ സാധിക്കുന്നവര്‍ മാത്രമേ അപേക്ഷിക്കാവു. ഫോണ്‍: 04672209068, ? മെയില്‍:teehsdg.emp.lbr@kerala.gov.in
