നായന്മാര്‍മൂല ഗവ. മോഡല്‍ ഹോമിയോ ഡിസ്‌പെന്‍സറിയുടെ പുതിയ ബ്ലോക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെങ്കള ഗ്രാമപഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും പത്തു ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് പുതിയ ബ്ലോക്ക് പണിതത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ അധ്യക്ഷനായി. മുന്‍ മന്ത്രി സി.ടി അഹമ്മദ് അലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഹോമിയോ ഡോ. ഐ.ആര്‍ അശോക് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമ, സ്ഥിരംസമിതി ചെയര്‍മാന്മാരായ സലിം എടനീര്‍, ഹസൈനാര്‍ ബദരിയ, അന്‍ഷിഫ അര്‍ഷാദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനില്‍ കുമാര്‍, എം ലത്തീഫ്, കെ. കുഞ്ഞികൃഷ്ണന്‍ നായര്‍, സി.വി.കൃഷ്ണന്‍, മൊയ്ദുഅറഫ, ടി റിയാസ്സി, മക്കാര്‍, എന്‍ എ മുഹമ്മദ്താഹിര്‍, സിദ്ദീഖ് സന്തോഷ്‌നഗര്‍, ഖദീജ, കാവ്യശ്രീ, വെറ്റിനറി ഡോക്ടര്‍ ധനുശ്രീ എന്നിവര്‍ സംസാരിച്ചു. ഹോമിയോപ്പതി വന്ധ്യതാ ചികിത്സാ പദ്ധതിയായ ജനനിയുടേയും ജീവിത ശൈലി രോഗ നിവാരണ പദ്ധതിയായ ആയുഷ്മാന്‍ഭവയുടേയും മെഡിക്കല്‍ ക്യാമ്പുകള്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മെമ്പര്‍ റൈഹാന താഹിര്‍ സ്വാഗതവും നായന്‍മാര്‍മൂല മോഡല്‍ ഹോമിയോ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.എസ് ഷീബ നന്ദിയും പറഞ്ഞു. ഇതിന്റെ ഭാഗമായി രോഗികള്‍ക്കുള്ള സൗജന്യ പ്രമേഹരോഗ ചികിത്സാ ക്യാമ്പും ഹോമിയോ വകുപ്പിലെ വിവിധ പദ്ധതികള്‍ സംബന്ധിച്ച ക്ലാസുകളും നടന്നു.