പട്ടികജാതി വികസന വികസന വകുപ്പിന്റെ കീഴില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിലെ ബങ്കളം ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്കും കാഞ്ഞങ്ങാട് നഗരസഭയുടെ ചെമ്മട്ടംവയല്‍ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്കും 2021-2022 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ /ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

ബങ്കളം ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അഞ്ച്, ആറ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് മുന്‍ഗണന. ചെമ്മട്ടംവയല്‍ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ അഞ്ച്, ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കാണ് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബര്‍ 30 നകം കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547630173