പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ഒമ്പതാം ക്ലാസില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് 2022 ഏപ്രില്‍ ഒമ്പതിന് നടത്തുന്ന ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയുടെ അപേക്ഷ www.navodaya.gov.in എന്ന വെബ്സൈറ്റില്‍ ഒക്ടോബര്‍ 31 വരെ ഓണ്‍ലൈനായി സ്വീകരിക്കും. അപേക്ഷകര്‍ കാസര്‍കോട്് ജില്ലയില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവരും 01.05.2006 നും 30.04.2010 നും ഇടയില്‍ ജനിച്ചവരുമായിരിക്കണം. ഫോണ്‍: 7379558287, 9447283109. 8943822335.