അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി അതിവിപുല സംവിധാനം ഏര്‍പ്പെടുത്തിയെന്ന് ദുരന്തനിവാരണ് അതോറിറ്റി ചെയര്‍പേഴസ്ണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ അറിയിച്ചു. ആവശ്യാനുസരണം കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും. ആര്‍. ആര്‍. ഡെപ്യൂട്ടി കലക്ടര്‍ക്കാണ് ചുമതല.
കോവിഡ് സാഹചര്യം കൂടി മുന്നില്‍ക്കണ്ടാണ് ക്യാമ്പുകള്‍ സജ്ജീകരിക്കുന്നത്.
ഗൃഹനിരീക്ഷണത്തില്‍ കഴിയേണ്ടുന്നവര്‍ക്കായി ശുചിമുറിയുടെ സാമീപ്യം ഉറപ്പാക്കും. ഇത്തരം കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കി. അപകടസാധ്യതാ പ്രദേശങ്ങളിലുളളവരെ നിര്‍ബന്ധമായും ക്യാമ്പുകളിലേക്ക് മാറ്റും. തദ്ദേശസ്ഥാപനങ്ങളാണ് ഏകോപനം നിര്‍വഹിക്കുക.
ക്യാമ്പ് പരിപാലന കമ്മിറ്റി പുരുഷ/വനിതാ പ്രതിനിധികള്‍, വാര്‍ഡ് അംഗം, ഉദ്യോഗസ്ഥന്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തിക്കുക. സാമൂഹിക അടുക്കള ക്യാമ്പ് അംഗങ്ങളുടെ സഹായത്തോടെയോ സന്നദ്ധ സംഘടനകള്‍ മുഖാന്തിരമോ സജ്ജമാക്കും. സപ്ലൈ ഓഫീസ് മുഖേന ക്യാമ്പിലേക്ക് ആവശ്യമുള്ള പാചക വസ്തുക്കളും പാചകവാതകവും ലഭ്യമാക്കും. കുടിവെള്ളം/വൈദ്യുതി എന്നിവ തസ്സരഹിതമായി അതത് വകുപ്പുകള്‍ നല്‍കും. ശുചിത്വ മിഷന്‍ തദ്ദേശസ്ഥാപനത്തിന്റെ സഹകരണത്തോടെ മാലിന്യം നീക്കി ശുചിത്വം ഉറപ്പാക്കും.
കോവിഡ് പരിശോധനയ്ക്കും ആരോഗ്യ നിരീക്ഷണത്തിനുമായി അരോഗ്യ വിദഗ്ധരേയും നിയോഗിച്ചു. വാഹനങ്ങളുടെ ലഭ്യതയും ഉറപ്പാക്കി. ക്യാമ്പ് അംഗങ്ങളുടെ വിവരങ്ങള്‍ റിലീഫ് പോര്‍ട്ടലില്‍ ചേര്‍ക്കും. പ്രതിദിന യോഗം ചേര്‍ന്ന് ക്യാമ്പിന്റെ കുറ്റമറ്റ നടത്തിപ്പ് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും കലക്ടര്‍ അറിയിച്ചു.