പാലക്കാട് എക്‌സൈസ് ഡിവിഷനിലെ വിവിധ എക്‌സൈസ് റേഞ്ച്/ സര്ക്കിള് ഓഫീസുകളിലുള്പ്പെട്ട കോടതി എന്.ഡി.പി.എസ് കണ്വെയന്സ് ഡിസ്‌പോസല് കമ്മിറ്റിക്ക് വിട്ടുതന്ന 33 വാഹനങ്ങള് മേനോന്പാറ മലബാര് ഡിസ്റ്റിലറിസിലെ കെ.എസ്.ബി.സി എഫ്.എല് 9 വെയര് ഹൗസില് ഒക്ടോബര് 28 ന് രാവിലെ 10 ന് ലേലം ചെയ്യും. ലേല നിബന്ധനകളും വ്യവസ്ഥകളും പാലക്കാട് എക്‌സൈസ് ഡിവിഷന് ഓഫീസിലും ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസിലും ലഭിക്കും. ഫോണ്: 0491 2505897.