ചെറുവത്തൂര്‍ പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയില്‍ ഒഴിവുണ്ട്. അപേക്ഷകര്‍ സംസ്ഥാന സാങ്കേതിക പരീക്ഷാകണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസബോര്‍ഡ് നടത്തുന്ന മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ്(ഡി.സി.പി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. ബിരുദവും ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം.
പ്രായപരിധി 2021 ജനുവരി 1ന് 18 നും 30നും ഇടയിലായിരിക്കണം. പട്ടികജാതി,പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് അനുവദിക്കും. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 27 നകം പഞ്ചായത്തില്‍ നേരിട്ടോ seccheruvathurgp@gmail.com എന്ന ഈമെയിലിലോ അപേക്ഷിക്കണം.