കുഴല്മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ മെറിറ്റോറിയസ് സ്‌കോളര്ഷിപ്പ് പദ്ധതിയിലേക്ക് ഡിഗ്രി, പിജി, മെഡിക്കല്, എന്ജിനീയറിങ്, ഐ.ടി.ഐ, പോളിടെക്‌നിക്, ബി. എഡ്, ഡി.എഡ് സര്ക്കാര് അംഗീകൃത റെഗുലര് കോഴ്‌സുകളില് പഠിക്കുന്ന പട്ടികജാതി വിഭാഗക്കാരായ വിദ്യാര്ഥികള്ക്ക് അപേക്ഷിക്കാം.
അപേക്ഷകര് കുഴല്മന്ദം ബ്ലോക്ക് പരിധിയിലെ സ്ഥിരതാമസക്കാരാകണം. സര്ക്കാര്/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളില് മെറിറ്റ്/ റിസര്വേഷന് രീതിയില് പ്രവേശനം ലഭിച്ചവരാകണം. കുറഞ്ഞ വരുമാനമുള്ള ബി.പി.എല് കാര്ക്ക് മുന്ഗണന. അര്ഹരായവര് ജാതി, വരുമാന സര്ട്ടിഫിക്കറ്റുകള്, മാര്ക്ക് ലിസ്റ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്പ്പ്, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷ നവംബര് മൂന്നിന് വൈകിട്ട് അഞ്ച് വരെ കുഴല്മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില് ലഭ്യമാക്കണം.
ജില്ലാ പട്ടികജാതി വികസന ഓഫീസ് / ഗ്രാമ പഞ്ചായത്ത് ഓഫീസില് നിന്നും മെറിറ്റോറിയസ് സ്‌കോളര്ഷിപ്പ് ആനുകൂല്യം ലഭിച്ചവര് വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതല് വിവരങ്ങള് കുഴല്മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില് ലഭിക്കും. ഫോണ്: 8547630127.