കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ നടപ്പിലാക്കുന്ന കനകം വിളയും കശുമാവ് തൈകള്‍ പദ്ധതിയുടെ ഭാഗമായി ചെറുകാവ് ഗ്രാമ പഞ്ചായത്തില്‍ കശുമാവിന്‍ തൈകള്‍ വിതരണം ചെയ്തു. തൈ വിതരണം തൊട്ടിയന്‍പാറ അങ്ങാടിയില്‍ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി അമ്പതിനായിരം ഹൈബ്രിഡ് കശുമാവിന്‍ തൈകളാണ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ എഴു പഞ്ചായത്തുകളിലായി വിതരണം ചെയ്യുന്നത്. മൂന്നുവര്‍ഷം കൊണ്ട് തന്നെ കശുമാവിന്‍ തൈകള്‍ കായ്ഫലം ലഭിച്ചു തുടങ്ങും എന്നതാണ് തൈകളുടെ പ്രത്യേകത. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഷിഖ് പുത്തൂ പാടം, വാര്‍ഡ് അംഗം കെ.റഷീദ്. പി.പി.മമ്മുണ്ണിഹാജി, എം.അലവിക്കുട്ടി, പരയില്‍ റഹൂഫ്, പി.കെ നസീര്‍ എന്നിവര്‍ പങ്കെടുത്തു.
