ജില്ലയിലെ പ്രീമെട്രിക്ക് ഹോസ്റ്റലുകളിലേക്കുള്ള 20201-22 അധ്യയനവര്‍ഷം പ്രവേശനത്തിന് അര്‍ഹരായ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രീമെട്രിക്ക് ഗേള്‍സ് ഹോസ്റ്റലുകളായ നിലമ്പൂര്‍, പോത്തുകല്ല്, മണിമൂളി-ഒന്ന്, മണിമൂളി-രണ്ട്, പ്രീമെട്രിക്ക് ബോയ്‌സ് ഹോസ്റ്റലുകളായ മമ്പാട്, പൂക്കോട്ടുംപാടം, പോത്തുകല്ല് എന്നിവടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം, യൂണിഫോം, ഭക്ഷണം, താമസം തുടങ്ങിയ മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. കുട്ടിയുടെ പേര്, പൂര്‍ണമായ വിലാസം, ജനനതീയതി, രക്ഷാകര്‍ത്താവിന്റെ മേല്‍വിലാസം, കുട്ടിയുമായുള്ള ബന്ധം, പഠിക്കുന്ന സ്‌കൂള്‍, ക്ലാസ് എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ രക്ഷിതാവിന്റെ സമ്മതപത്രം, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ഒക്‌ടോബര്‍ 27നകം ബന്ധപ്പെട്ട പ്രീമെട്രിക്ക് ഹോസ്റ്റലില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ഐ.ടി.ഡി.പി ഓഫീസിലോ നിലമ്പൂര്‍/പെരിന്തല്‍മണ്ണ/എടവണ്ണ ടൈബ്രല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസുകളിലോ പ്രീമെട്രിക്ക് ഹോസ്റ്റലുകളിലോ ബന്ധപ്പെടണം. ഫോണ്‍: നിലമ്പൂര്‍ ഐ.ടി.ഡി.പി (04931 220315), നിലമ്പൂര്‍ ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍( 9747274103), എടവണ്ണ ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍( 9562805129), പെരിന്തല്‍മണ്ണ ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍( 9745394551), പ്രീമെട്രിക്ക് ഗേള്‍സ് ഹോസ്റ്റല്‍ നിലമ്പൂര്‍ (9744540502), പ്രീമെട്രിക്ക് ഗേള്‍സ് ഹോസ്റ്റല്‍ പോത്തുകല്ല് (9947493740), പ്രീമെട്രിക്ക് ഗേള്‍സ് ഹോസ്റ്റല്‍ മണിമൂളി-ഒന്ന് ( 9526388471), പ്രീമെട്രിക്ക് ഗേള്‍സ് ഹോസ്റ്റല്‍ മണിമൂളി-രണ്ട്(9526388471), പ്രീമെട്രിക്ക് ബോയ്‌സ് ഹോസ്റ്റല്‍ മമ്പാട്( 9847366545), പ്രീമെട്രിക്ക് ബോയ്‌സ് ഹോസ്റ്റല്‍ പൂക്കോട്ടുപാടം (9633613812), പ്രീമെട്രിക്ക് ബോയ്‌സ് ഹോസ്റ്റല്‍ പോത്തുകല്ല് (9744642624).