ജില്ലയില്‍ വ്യാഴാഴ്ച 580 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 564 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 570 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 91 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍ -21, പുനലൂര്‍-20, കരുനാഗപ്പള്ളി-19, കൊട്ടാരക്കര- 19 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളിൽ നെടുമ്പന, മയ്യനാട് എന്നിവിടങ്ങളിൽ 20 വീതവും പത്തനാപുരം- 16, അഞ്ചൽ- 15, പട്ടാഴി വടക്കേക്കര, ആദിച്ചനല്ലൂർ പ്രദേശങ്ങളിൽ 14 വീതവും ഏരൂർ-13 , തലവൂർ, ശാസ്താംകോട്ട ഭാഗങ്ങളിൽ 12 വീതവും പന്മന- 11, വിളക്കുടി, തേവലക്കര എന്നിവിടങ്ങളിൽ 10 വീതവും വെളിയം, പോരുവഴി, എഴുകോൺ, ചിതറ പ്രദേശങ്ങളിൽ ഒൻപത് വീതവും പൂതക്കുളം, ചിറക്കര, കുമ്മിൾ, കരീപ്ര ഭാഗങ്ങളിൽ എട്ട് വീതവും പിറവന്തൂർ, തൃക്കോവിൽവട്ടം, കരവാളൂർ, ഇളമ്പള്ളൂർ, അലയമൺ എന്നിവിടങ്ങളിൽ ഏഴ് വീതവും കുണ്ടറ,കല്ലുവാതുക്കൽ, മൈനാഗപ്പള്ളി പ്രദേശങ്ങളിൽ ആറ് വീതവും പടിഞ്ഞാറേ കല്ലട, മൈലം, പെരിനാട്, നെടുവത്തൂർ, ചാത്തന്നൂർ, ചവറ, ചടയമംഗലം, ഇട്ടിവ ഭാഗങ്ങളിൽ അഞ്ച് വീതവും ഇളമാട്, കടയ്ക്കൽ, കുന്നത്തൂർ, കുളക്കട, കൊറ്റങ്കര, തൊടിയൂർ, പൂയപ്പള്ളി, വെളിനല്ലൂർ, ശൂരനാട് തെക്ക് എന്നിവിടങ്ങളിൽ നാല് വീതവും ശൂരനാട് വടക്ക്, വെട്ടിക്കവല, മേലില, പേരയം, പവിത്രേശ്വരം, നീണ്ടകര, നിലമേൽ, കുളത്തൂപ്പുഴ, ഉമ്മന്നൂർ, ഇടമുളയ്ക്കൽ പ്രദേശങ്ങളിൽ മൂന്ന് വീതവും ആണ് രോഗ ബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.