കോട്ടയം : അന്തരിച്ച ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് അയ്മനം ബാബുവിന്റെ സ്മരണാര്‍ത്ഥം ഏർപ്പെടുത്തിയിട്ടുള്ള അയ്മനം ബാബു എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കോട്ടയം ജില്ലയിലെ മികച്ച കായിക താരത്തിനാണ് അവാര്‍ഡ് നല്‍കുക .
അപേക്ഷകര്‍ അന്തര്‍ദേശീയ മത്സരത്തില്‍ പങ്കെടുത്തവരും , ദേശീയ മത്സരത്തില്‍ പങ്കെടുത്ത് മെഡല്‍ നേടിയവരും , 25 വയസ്സില്‍ താഴെയുള്ളവരുമായിരിക്കണം . കോട്ടയം ജില്ലയിലെ താമസക്കാർ, ജില്ലയില്‍ ഉള്‍പ്പെടുന്ന സ്‌കൂള്‍ / കോളേജുകളില്‍ പഠിയ്ക്കുന്നവർ, ജില്ല/ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുള്ള അസ്സോസിയേഷനെ പ്രതിനിധീകരിച്ച് മെഡല്‍ നേടിയവർ ആയിരിക്കണം.
2019 ഏപ്രില്‍ 1 മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് അവാര്‍ഡിന് പരിഗണിയ്ക്കുക.
ബയോഡാറ്റ, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ്, , ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, സ്‌കൂള്‍ / കോളേജ് വിദ്യാർത്ഥികളാണെങ്കിൽ പഠിയ്ക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബര്‍ 27- വൈകിട്ട് അഞ്ചിനകം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടോ, ഇ-മെയില്‍ മുഖേനയോ ( dsckottayam @gmail.com) അപേക്ഷ നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ : 0481-2563825
