കേരളസർക്കാർ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന അനുവദിക്കുന്ന ആസ്പയർ സ്‌കോളർഷിപ്പിന് സർക്കാർ/ എയ്ഡഡ് രണ്ടാം വർഷ ബിരുദാനന്തര ബിരുദം, എം.ഫിൽ, പി.എച്ച്.ഡി വിദ്യാർത്ഥികളിൽ നിന്ന്
ഒക്‌ടോബർ 25 മുതൽ ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കും.

വിശദ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും www.dcescholarship.kerala.gov.in സന്ദർശിക്കുക. മാനുവൽ അപേക്ഷകൾ സ്വീകരിക്കില്ല. അപേക്ഷകൾ ഓൺലൈനായി നവംബർ 15നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2306580, 9446096580.